യുദ്ധങ്ങളിലും പോരാട്ടങ്ങളിലും ഏർപ്പെടുന്നത് ഒഴിവാക്കണം; ഉക്രെയ്നിൽ നിന്നുള്ള കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ലിയോ പാപ്പ

യുദ്ധങ്ങളിലും പോരാട്ടങ്ങളിലും ഏർപ്പെടുന്നത് ഒഴിവാക്കണം; ഉക്രെയ്നിൽ നിന്നുള്ള കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: ഉക്രെയ്നിൽ നിന്നുള്ള 310 കുട്ടികളും കൗമാരക്കാരമായി കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ എസ്റ്റേറ്റ് റാഗാസി വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളുമായാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. പോൾ ആറാമൻ ഹാളിൽ നടന്ന കൂടിക്കാഴ്ചക്കിടെ യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് പാപ്പ സംസാരിച്ചു.

‘മറ്റുള്ളവർ എല്ലാം ആകുമ്പോൾ’ എന്നതാണ് ഈ വർഷത്തെ വേനൽക്കാല ക്യാമ്പിന്റെ പ്രമേയം. വത്തിക്കാൻ ജീവനക്കാരുടെ കുട്ടികളെ ലക്ഷ്യം വച്ചുള്ള വേനൽക്കാല ക്യാമ്പിന്റെ ആറാമത്തെ ഘട്ടമാണിത്. പാപ്പ കുട്ടികളുമായി സംസാരിക്കുകയും കുട്ടികളുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.



യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചെറുപ്പം മുതലേ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും നിർമ്മാതാക്കളാകാൻ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് പാപ്പ പറഞ്ഞു. യുദ്ധങ്ങളിലോ പോരാട്ടങ്ങളിലോ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും ഒരിക്കലും വിദ്വേഷമോ അസൂയയോ പ്രോത്സാഹിപ്പിക്കരുതെന്നും പാപ്പ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. കുട്ടികളുമായുള്ള സംഭാഷണത്തിനിടെ മാർപാപ്പ തന്റെ ബാല്യകാല അനുഭവങ്ങളും പങ്കുവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.