ബഹ്റൈന്‍ ട്രാന്‍സിറ്റ് യാത്രക്കാർക്ക് രാജ്യം കാണാന്‍ അവസരം

ബഹ്റൈന്‍ ട്രാന്‍സിറ്റ് യാത്രക്കാർക്ക് രാജ്യം കാണാന്‍ അവസരം

മനാമ: ബഹ്റൈന്‍ വഴി ട്രാന്‍സിറ്റ് യാത്ര ചെയ്യുന്നവർക്ക് രാജ്യം കാണാന്‍ അവസരമൊരുക്കി ബഹ്റൈന്‍ വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗൾഫ് എയറിന്‍റെ ട്രാൻസിറ്റ് യാത്രക്കാർക്കാണ് രാജ്യം കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.

ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. ബഹ്റൈന്‍റെ വിവിധ മേഖലകളിലൂടെയുളള സഞ്ചാരമാണ് പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 7 മുതൽ 10 വരെയും ഇത്തരം യാത്രകൾ ഉണ്ടായിരിക്കും.

മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ രാജ്യമാണ് ബഹ്റൈന്‍. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ കാഴ്ചകള്‍ കാണാന്‍ പദ്ധതി അവസരമൊരുക്കും. ട്രാന്‍സിറ്റ് നടത്തുന്ന യാത്രാക്കാർക്ക് കാത്തിരിപ്പ് സമയം പ്രയോജനപ്പെടുത്താമെന്നുളളതും രാജ്യത്തെ വിനോദസഞ്ചാര പ്രദേശങ്ങള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുമെന്നുളളതും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. 
.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.