ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരത്തില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. അവസാന ഓവര്‍ വരെ ഉദ്വേഗം നിറഞ്ഞു നിന്ന രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്നത്തെ വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലായി.
മലയാളി താരം മിന്നുമണി മികച്ച പ്രകടനം പുറത്തെടുത്തു. മിന്നുമണി, ദീപ്തി ശര്‍മ, ഷഫാലി വര്‍മ എന്നിവരുടെ ബൗളിംഗ് മികവിലായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണെടുത്തത്. മിന്നുമണി അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് പൂജ വസ്ട്രക്കര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സ് എടുത്തതോടെ കളി ഇന്ത്യയുടെ കൈയില്‍ പോകുമെന്ന് കരുതിയെങ്കിലും രണ്ടാം ഓവര്‍ എറിയാനെത്തിയ മിന്നുമണി തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷാമിന സുല്‍ത്താനയെ മിന്നുമണി ഷഫാലി വര്‍മയുടെ കൈകളിലെത്തിച്ചു. ആദ്യ ഓവര്‍ തന്നെ വിക്കറ്റ് മെയ്ഡിന്‍ സ്വന്തമാക്കി മലയാളികളുടെ അഭിമാന താരം.
മൂന്നാം ഓവറില്‍ ദീപ്തി ശര്‍മയും വിക്കറ്റെടുത്തു. പവര്‍ പ്ലേയിലെ നാലാം ഓവറില്‍ മിന്നുമണി വഴങ്ങിയത് വെറും രണ്ട് റണ്‍സും അവസാന ഓവറില്‍ വഴങ്ങിയത് വെറും നാലു റണ്‍സും മാത്രം. തന്റെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ റിതു മോണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മിന്നു ആ ഓവറില്‍ വിട്ടുകൊടുത്തത് വെറും നാലു റണ്‍സാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.