പിടി സെവന്റെ ഒരു കണ്ണിന് കാഴ്ചയില്ല; പെല്ലറ്റ് തറച്ചതോ മറ്റ് അപകടമോ ആകാമെന്ന് റിപ്പോര്‍ട്ട്

പിടി സെവന്റെ ഒരു കണ്ണിന് കാഴ്ചയില്ല; പെല്ലറ്റ് തറച്ചതോ മറ്റ് അപകടമോ ആകാമെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് ധോണി മേഖലയില്‍ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 എന്ന കാട്ടാനയുടെ ഒരു കണ്ണിന് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തല്‍. ഹൈക്കോടതി നിയോഗിച്ച സമിതിയ്ക്ക് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

പിടികൂടുമ്പോള്‍ തന്നെ കൊമ്പന്റെ വലത് കണ്ണിന് കാഴ്ച ഇല്ലായിരുന്നു. പെല്ലറ്റ് തറച്ചോ മറ്റ് അപകടത്തിലോ ആകാം കാഴ്ച നഷ്ടപ്പെട്ടതെന്നാണ് നിഗമനം. മരുന്ന് നല്‍കിയെങ്കിലും കാഴ്ചശക്തിയില്‍ മാറ്റമുണ്ടായില്ലെന്നും ആനയ്ക്ക് മറ്റു പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പിടി സെവന്‍. ധോണി എന്നാണ് ഇതിന് വനം മന്ത്രി നല്‍കിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.