ലോകത്തെ കരുത്തുറ്റ പാസ്പോ‍ർട്ട് പട്ടിക യുഎഇ ഒന്നാം സ്ഥാനത്ത്

ലോകത്തെ കരുത്തുറ്റ പാസ്പോ‍ർട്ട് പട്ടിക യുഎഇ ഒന്നാം സ്ഥാനത്ത്

ദുബായ്: ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയില്‍ യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തി. ലോകത്തെ വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുടെ ശക്തിയും പ്രവർത്തന ക്ഷമതയും അളക്കുന്ന വാർഷിക റിപ്പോർട്ടാണ് ഗ്ലോബല്‍ പാസ്പോർട്ട് പവർ റാങ്ക്. വിവിധ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പട്ടിക പുറത്തിറക്കുന്നത്.


യുഎഇ പാസ്പോർട്ടുളളവർക്ക് 127 രാജ്യങ്ങളില്‍ വിസ രഹിത യാത്ര സാധ്യമാകും. 53 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാണ്. 180 പോയിന്‍റാണ് യുഎഇ പാസ്പോർട്ട് നേടിയത്. പട്ടികയില്‍ 42 ആം സ്ഥാനത്താണ് ഖത്തർ. 73 രാജ്യങ്ങളിലേക്ക് വിസ രഹിതയാത്രയും 46 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ യാത്രയും ഖത്തർ പാസ്പോർട്ടുളളവർക്ക് ലഭ്യമാകും.

116 പോയിന്‍റാണ് ഖത്തർ നേടിയത്. 110 പോയിന്‍റ് നേടി കുവൈറ്റ് 43 ആം സ്ഥാനത്തുണ്ട്. ബഹ്റൈന്‍ 46 ആം സ്ഥാനത്താണ്. സൗദി അറേബ്യ 48 ആം സ്ഥാനത്തുണ്ട്. അതേസമയം ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് 2023 ന്‍റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഒമാന്‍ 49 ആം സ്ഥാനത്താണ്. ഇന്ത്യന്‍ പാസ്പോർട്ട് പട്ടികയില്‍ 69 ആം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.