അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്

 അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യുഎസ് സെനറ്റ്. ഇത് അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം യുഎസ് സെനറ്റ് കമ്മിറ്റി പാസാക്കി. ഇന്ത്യന്‍ സംസ്ഥാനമായ അരുണാചലും അയല്‍രാജ്യമായ ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന അന്താരാഷ്ട്ര രേഖയാണ് മെക്മഹോന്‍ എന്നും യുഎസ് സെനറ്റ് അംഗീകരിച്ചു.

സെനറ്റ് അംഗങ്ങളായ ജെഫ് മെര്‍ക്ക്ലി, ബില്‍ ഹഗേര്‍ട്ടി, ടിം കെയ്ന്‍, ക്രിസ് വാന്‍ ഹോളന്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. അരുണാചലിന്റെ വലിയൊരു പ്രദേശവും തങ്ങളുടേതാണെന്ന ചൈനയുടെ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു സെനറ്റ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.