'2023 ജൂലൈ 14 സുവര്‍ണ ലിപികളില്‍ പതിയും'; ചന്ദ്രയാന്‍3 വിക്ഷേപണത്തിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

'2023 ജൂലൈ 14 സുവര്‍ണ ലിപികളില്‍ പതിയും'; ചന്ദ്രയാന്‍3 വിക്ഷേപണത്തിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചന്ദ്രയാന്‍3 വിക്ഷേപണത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവര്‍ണ ലിപികളില്‍ പതിയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ ചാന്ദ്രദൗത്യം യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളം ദൗത്യം വഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാന്‍3 പര്യവേഷണത്തിന് തുടക്കം കുറിക്കുന്നത്. ദൗത്യം വിജയകരമാകുന്ന പക്ഷം ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബഹിരാകാശ മേഖലയില്‍ ഇന്ത്യയ്ക്ക് വളരെ സമ്പന്നമായ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭാരതത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് വിക്ഷേപണം നടത്തും. 2019 ല്‍ ചന്ദ്രയാന്‍2 വിന്റെ ദൗത്യം സോഫ്റ്റ് ലാന്‍ഡിങ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ശ്രമമാണ് ചന്ദ്രയാന്‍3. ഈ ദൗത്യം വിജയിക്കുന്നതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ചന്ദ്രയാന്‍3 നേടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.