കെ സി വൈ എം നടവയൽ യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു

കെ സി വൈ എം നടവയൽ യൂണിറ്റ് യുവജന ദിനം ആഘോഷിച്ചു

നടവയൽ (വയനാട്): കെ സി വൈ എം നടവയൽ യൂണിൻ്റെ ആഭിമുഖ്യത്തിൽ യുവജന ദിനം ആഘോഷിച്ചു. യുവജനങ്ങൾക്കു വേണ്ടി അർപ്പിച്ച വി. കുർബാനയിൽ ഇടവകയിലെ യുവജനങ്ങൾ സജീവമായി പങ്കെടുത്തു.

'LIFT 2023' യുവജനദിനാഘോഷം ആർച്ച് പ്രീസ്റ്റ് ഫാ. ഗർവ്വാസിസ് മറ്റം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. വിവിധ കലാപരിപാടികൾ, കൂടാതെ "RED RIBBON" ക്യാമ്പയിൻ്റ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.

 എസ് എം വൈ എം ഗ്ലോബൽ കൗൺസിലർ ടെസിൻ തോമസ് വയലിൽ ക്ലാസ്സുകൾ നയിച്ചു. യൂണിറ്റ് പ്രസിഡന്റ് ജെയിസ് പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് സോന മാപ്ലശ്ശേരി, സെക്രട്ടറി അമൽ പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി അമൽ വാത്താച്ചിറ, കോർഡിനേറ്റർമാരായ റിനൽ ചിറമേൽ, അതുൽ കളപ്പുരയ്ക്കൽ, ഡയറക്ടർ അമൽ കൊട്ടുകാപ്പള്ളി ആനിമേറ്റർ സി. സാലി സി.എം സി, എന്നിവർ നേതൃത്വം നൽകി. തൊണ്ണൂറോളം യുവജനങ്ങൾ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26