ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്ത ആഴ്ച നാല് സംസ്ഥാനങ്ങളില്‍ ആരംഭിയ്ക്കും. പഞ്ചാബ്, ഗുജറാത്ത്, അസം, ആന്ധ്രപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ലോകാരോഗ്യ സംഘടനയും യുഎന്‍ഡിപിയും സഹകരിച്ചാണ് പരിപാടി.
ഓരോ സസ്ഥാനങ്ങളിലും ഒന്നോ രണ്ടോ ജില്ലകളെയാണ് ഡ്രൈ റണിന് തെരഞ്ഞെടുക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിയ്ക്കും ഡ്രൈ റണ്‍.
മാപ്പിങ്, ഗുണഭോക്തൃ ഡേറ്റ തയ്യാറാക്കല്‍, ടീം അംഗങ്ങളുടെ വിന്യാസം, മോക് ഡ്രില്ലുകള്‍, അവലോഗന യോഗങ്ങള്‍ എന്നിവയാണ് ഡ്രൈ റണില്‍ നടക്കുക. ജനുവരിയില്‍ കൊവിഡ് വക്‌സിനേഷന്‍ ആരംഭിയ്ക്കും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.