ദോഹ: തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ ദോഹയിലെത്തി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുർക്കി പ്രസിഡന്‍റിനെയും ഉന്നതതല പ്രതിനിധി സംഘത്തെയും ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, തുർക്കിയിലെ ഖത്തർ അംബാസഡർ ഷെയ്ഖ് മുഹമ്മദ് ബിൻ നാസർ ബിൻ ജാസിം അൽതാനി,ഖത്തറിലെ തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു എന്നിവർ ചേർന്ന് സ്വീകരിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി പ്രസിഡന്‍റിനെ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ഔദ്യോഗിക ചടങ്ങുകളോടെയാണ് സ്വീകരിച്ചത്. ഇരു നേതാക്കളും ഔദ്യോഗിക ചർച്ചകളും ഉഭയകക്ഷി യോഗവും നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
സൗദി സന്ദർശനം പൂർത്തിയാക്കിയാണ് എർദോഗന്‍ ദോഹയിലെത്തിയത്. ഖത്തർ സന്ദർശനം പൂർത്തിയാക്കിയ ശേഷം സംഘം യുഎഇയും സന്ദർശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.