വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ക്വിക്കോഫ്: 32 ടീമുകള്‍ മത്സരത്തിന്; ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 12.30 ന്

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ക്വിക്കോഫ്: 32 ടീമുകള്‍ മത്സരത്തിന്; ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 12.30 ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ആതിഥേയത്വം വഹിക്കുന്ന വനിതാ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് ക്വിക്കോഫ്. ഇതാദ്യമായാണ് ഓസ്ട്രേലിയയും ന്യൂസീലന്‍ഡും വനിതാ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങള്‍ നടക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മത്സരത്തിനുള്ളത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ഗ്രൂപ്പ് എ യില്‍ ന്യൂസീലന്‍ഡും നോര്‍വേയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 3.30 ന് ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ അയര്‍ലന്‍ഡിനെ നേരിടും. ഓഗസ്റ്റ് 20 ന് സിഡ്നിയിലെ ഒളിമ്പിക് പാര്‍ക്കിലാണ് ഫൈനല്‍. ടസുനി എന്ന പെന്‍ഗ്വിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം.

നാല് തവണ കിരീടം നേടിയ അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാര്‍. ജര്‍മനി രണ്ടു തവണയും നോര്‍വേയും ജപ്പാനും ഓരോ തവണയും ലോകകപ്പ് കിരീടം നേടി. പുരുഷ ഫുട്‌ബോളിലെ പ്രധാന ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 2007 ല്‍ ജര്‍മനിക്കെതിരെ ഫൈനലില്‍ പരാജയപ്പെട്ടതാണ് ബ്രസീലിന്റെ ഏറ്റവും മികച്ച പ്രകടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.