യുഎഇയില്‍ റോഡ് അപകട മരണങ്ങളില്‍ കുറവ്

യുഎഇയില്‍ റോഡ് അപകട മരണങ്ങളില്‍ കുറവ്

ദുബായ്: യുഎഇയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ കുറവ്. 2022 ല്‍ 343 പേരാണ് റോഡ് അപകടങ്ങളില്‍ പെട്ട് മരിച്ചത്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് അപകടമരണങ്ങളില്‍ 2021 നെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് 2022 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2008 ല്‍ 1072 പേരുടെ അപകടമരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.

15 വർഷങ്ങളുടെ കണക്ക് താരതമ്യപ്പെടുത്തുമ്പോള്‍ അപകടമരണങ്ങളില്‍ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ വർഷം റോഡ് അപകടങ്ങളില്‍ 5045 പേർക്ക് പരുക്കേറ്റു. 2021 ല്‍ ഇത് 4377 ആയിരുന്നു. വലിയ അപകടങ്ങളുടെ എണ്ണത്തിലും 13 ശതമാനം വർദ്ധനവുണ്ട്. 2022 ല്‍ 3945 വലിയ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപകടങ്ങളില്‍ മരിച്ച 41 ശതമാനം പേരും 30 വയസിന് താഴെയുളളവരാണ്.

അപകടത്തില്‍ പരുക്കേറ്റവരില്‍ 53 ശതമാനവും 30 വയസിന് താഴെയുളളവരാണ്. ദുബായില്‍ 120 മരണങ്ങളും അബുദബിയില്‍ 127 മരണങ്ങളും 2022 ല്‍ റിപ്പോർട്ട് ചെയ്തു. റാസല്‍ ഖൈമയില്‍ 34 പേരും, ഷാർജയില്‍ 33 പേരും, അജ്മാനില്‍ 13 പേരും, ഉമ്മുല്‍ഖുവൈനില്‍ 12 പേരും ഫുജൈറയില്‍ 4 പേരുമാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.