ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍ എല്ലാ മേഖലകളേയും സ്വാധീനിക്കുന്നുണ്ട്. ഇവയുടെ വരവ് ഒരു അനുഗ്രഹവും അതേസമയം നാശവുമാണ്. ജിവിതത്തിലെ ജോലികള്‍ അവ എളുപ്പത്തില്‍ നടത്തുമ്പോള്‍ കുറെ ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് നഷ്ടമാകുന്നത്.
ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആദ്യ ഇര ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണിലെ ടോം ആണെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു പറയുന്നത്. ഒരു വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടോം ആന്‍ഡ് ജെറി എന്ന പ്രശസ്ത കാര്‍ട്ടൂണില്‍ നിന്നുള്ള ഒരു ചെറിയ ഭാഗമാണ് സുപ്രിയ പങ്കുവച്ചത്.
ടോമിന് പകരം ഉടമ ഒരു റോബോട്ടിക് പൂച്ചയെ ജെറിയെ പിടിക്കാന്‍ നിയമിക്കുന്നു. ആ പൂച്ച അത് അനായാസം ചെയ്യുകയും ടോമിനെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നതാണ് വീഡിയോ.
60 വര്‍ഷം മുന്‍പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകരണം മൂലം ആദ്യമായി ജോലി നഷ്ടമായത് ടോമിനാണ് എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി കഴിഞ്ഞു. നിരവധി പേരാണ് കമന്റുകളും ലൈക്കുമായി രംഗത്തെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v