തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ഒരു പങ്ക് തത്തയ്ക്കും നല്‍കി കാക്ക; സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമെന്ന് സോഷ്യല്‍ മീഡിയ

തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ഒരു പങ്ക് തത്തയ്ക്കും നല്‍കി കാക്ക; സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമെന്ന് സോഷ്യല്‍ മീഡിയ

ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകള്‍ ആണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയുമൊക്കെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പലപ്പോഴും ജന്തുക്കള്‍ തമ്മിലുള്ള പോര് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അവയ്ക്കിടയിലും സൗഹൃദവും സഹജീവി സ്‌നേഹവുമൊക്കെ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു കാക്ക ആണ് വീഡിയോയിലെ താരം. കാക്കകള്‍ മറ്റ് കാക്കകളുമായി ഭക്ഷണം പങ്കുവയ്ക്കാറുണ്ട്. അതില്‍ പുതുമയും ഇല്ല. എന്നാല്‍ ഇവിടെ തനിക്ക് കിട്ടിയ ഭക്ഷണം ഒരു തത്തയുമായി പങ്കുവയ്ക്കുകയാണ് കാക്ക. ഇതിന്റെ വീഡിയോ ആണ് ട്വിറ്ററിലൂടെ വൈറലാകുന്നത്. മരക്കൊമ്പില്‍ ഇരിക്കുന്ന കാക്കയെയും തത്തയെയും ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. കാക്കയുടെ വായില്‍ ഭക്ഷണവും ഉണ്ട്. കാക്ക തത്തയുടെ അടുത്ത് ചെന്നിട്ട് വായിലിരുന്ന ഈ ഭക്ഷണം മര കൊമ്പില്‍ വച്ചതിന് ശേഷം മാറി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തത്ത അതിനെ കൊത്തിയെടുത്ത് പറക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.


ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരമായ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇവര്‍ക്ക് പോലും പങ്കുവയ്ക്കാന്‍ സാധിക്കുന്നു പിന്നെ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. പലരും മനോഹരമായ കാഴ്ച എന്നാണ് കമന്റ് ചെയ്തത്. സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ എന്നും പലരും അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.