അത്ഭുത കാഴ്ചയൊരുക്കി നടക്കുന്ന നക്ഷത്ര മത്സ്യം

അത്ഭുത കാഴ്ചയൊരുക്കി നടക്കുന്ന നക്ഷത്ര മത്സ്യം

പ്രകൃതി എന്നും ഒരു അത്ഭുതമാണ്. ആകര്‍ഷകമായ പല കാര്യങ്ങള്‍ കൊണ്ടും നിറഞ്ഞതാണ് പ്രകൃതിയുടെ മടിത്തട്ട്. ഇവയില്‍ പലതും ഇതിനകം തന്നെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും എത്രയോ കാര്യങ്ങള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. ഭൂമിയില്‍ അത്ഭുതകരമായ കാഴ്ചകളുള്ളത് കടലിലാണ്. കണ്ടാലും കണ്ടാലും തീരാത്ത അത്രയും വിസ്മയ ലോകമാണ് സാഗരം അതിന്റെ അടിത്തട്ടില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

കടലിലെ അത്തരം അത്ഭുതങ്ങളിലൊന്നാണ് നക്ഷത്ര മത്സ്യം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും നക്ഷത്ര മത്സ്യത്തിന്റെ ഒരു വീഡിയോയാണ്.



നക്ഷത്ര മത്സ്യങ്ങളുടെ ഭംഗി അവര്‍ണ്ണനീയമാണ്. ആരു കണ്ടാലും നോക്കി നിന്നു പോകുന്ന അഴക്. അവ നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? അവയുടെ കാലുകളോ?
നക്ഷത്ര മത്സ്യം തന്റെ ചെറിയ കാലുകള്‍ കൊണ്ട് ചലിക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചെറിയ കുത്തുകള്‍ പോലെ കാണുന്ന കാലുകള്‍ കൊണ്ട് അക്വേറിയത്തിലെ ചില്ലിലൂടെ നീങ്ങുന്ന വീഡിയോയാണ് വൈലാകുന്നത്. നക്ഷത്ര മത്സ്യത്തിന്റെ ചെറു കാലുകള്‍ ചലിക്കുന്നത് കാണാന്‍ തന്നെ മനോഹരമാണ്.

നക്ഷത്രാകൃതിയിലുള്ള കടല്‍ ജീവിയാണ് നക്ഷത്രമത്സ്യം. എല്ലാ സമുദ്രങ്ങളിലും ഇവയെ കാണാം. ഒരു ഡിസ്‌കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്ര രൂപം നല്‍കുന്നത്. 1500-ഓളം ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. നക്ഷത്ര മത്സ്യത്തിന്റെ ശരീരത്തിലെ ടെന്റക്കിളുകളില്‍ നീരാളിയുടേതെന്ന പോലെ ട്യൂബ് പോലെ കാണപ്പെടുന്ന കാലുകളുണ്ട്. ഏതാണ്ട് 15000 ത്തോളം കാലുകള്‍ ശരാശരി ഒരു സ്റ്റാര്‍ഫിഷിന്റെ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.