കലാപഭൂമിയില്‍ നിന്നെത്തിയ മണിപ്പൂരിന്റെ മകളെ ചേര്‍ത്തു പിടിച്ച് കേരളം; മൂന്നാം ക്ലാസില്‍ ചേര്‍ന്ന് പറനം തുടങ്ങി

കലാപഭൂമിയില്‍ നിന്നെത്തിയ മണിപ്പൂരിന്റെ മകളെ ചേര്‍ത്തു പിടിച്ച് കേരളം; മൂന്നാം ക്ലാസില്‍ ചേര്‍ന്ന് പറനം തുടങ്ങി

തിരുവനന്തപുരം: വര്‍ഗീയ കലാപം തുടരുന്ന മണിപ്പൂരില്‍ നിന്നെത്തിയ പെണ്‍കുട്ടിയെ അഭയം നല്‍കി കേരളം. മണിപ്പൂരില്‍ നിന്ന് ബന്ധുവിനൊപ്പമാണ് ജേ ജെം എന്ന ഹൊയ്‌നെജെം വായ്‌പേയ് തിരുവനന്തപുരത്തെത്തിയത്.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ വീട് പൂര്‍ണമായും നശിച്ചിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി കേരളത്തിലേക്ക് ചേക്കേറിയത്.

രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു. ഇതോടെ ജേ ജെം തിരുവനന്തപുരം തൈക്കാട് മോഡല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു.

ജേ ജെമ്മിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്‌കൂളില്‍ എത്തി കണ്ടു. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ജേ ജെം കേരളത്തിന്റെ വളര്‍ത്തു മകളാണ്. സമാധാനത്തോടെ ജീവിച്ചു പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഖകരമാണ്. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.