മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കമല്‍ഹാസന്‍; അപലപിച്ച് സിനിമാ പ്രവര്‍ത്തകര്‍

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കമല്‍ഹാസന്‍; അപലപിച്ച് സിനിമാ പ്രവര്‍ത്തകര്‍

ഇംഫാല്‍: മണിപ്പൂരിലെ സമീപകാല അക്രമ സംഭവങ്ങളില്‍ ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍. 'ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ച' അനുഭവപ്പെട്ടതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്നുതായി കമല്‍ഹാസന്‍ പറഞ്ഞു.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തിയതിന്റെ വേദനാജനകമായ വീഡിയോയോട് പ്രതികരിച്ച് സംസാരിക്കുകയായികുന്നു കമല്‍ഹാസന്‍. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ മേഖലയില്‍ സമാധാനവും നീതിയും പുനസ്ഥാപിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരിലെ പ്രക്ഷുബ്ധത രാജ്യത്തുടനീളം വ്യാപകമായ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൗരന്മാര്‍ ഇതിനോടകം രോഷം പ്രകടിപ്പിച്ചു കഴിഞ്ഞു.

പ്രമുഖ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും റിച്ച ഛദ്ദയും ഈ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. സാമൂഹിക വിഷയങ്ങളില്‍ തന്റെ ശബ്ദമുയര്‍ത്തുന്ന നിലപാടുകള്‍ക്ക് പേരുകേട്ട സംവിധായകന്‍ പാ രഞ്ജിത്ത് ട്വിറ്ററില്‍ തന്റെ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.

മെയ്‌തേയിയും കുക്കിയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങള്‍ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലിനും സിവിലിയന്‍ അപകടങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും കാരണമായെന്ന് അദേഹം പറഞ്ഞു. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ മൗനത്തെയും വിവേക ശൂന്യതയെയും രഞ്ജിത്ത് അപലപിച്ചു. ഇത് ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും നാണക്കേടാണെന്നും കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.