മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു; ഗാന്ധിപ്രതിമക്ക് മുന്നില്‍ 'ഇന്ത്യാ' എംപിമാരുടെ പ്രതിഷേധം

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു; ഗാന്ധിപ്രതിമക്ക് മുന്നില്‍  'ഇന്ത്യാ' എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: മണിപ്പൂരുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി വിസമ്മതിച്ചു. പാര്‍ലമെന്റില്‍ മണിപ്പൂരുമായി ബന്ധപ്പെട്ട് എന്ത് ചര്‍ച്ചയുണ്ടായാലും ഞങ്ങളുടെ ഭാഗം അവതരിപ്പിക്കും. വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ എംപിമാര്‍ തിങ്കളാഴ്ച പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തും. പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയും തുടര്‍ന്ന് വിശദ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാവുകയും വേണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. തിങ്കളാഴ്ചയും പാര്‍ലമെന്റ് സ്തംഭനം തുടര്‍ന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.