നീല പക്ഷിയോട് ബൈ പറയാന്‍ ഒരുങ്ങി ട്വിറ്റര്‍

നീല പക്ഷിയോട് ബൈ പറയാന്‍ ഒരുങ്ങി ട്വിറ്റര്‍

ന്യൂയോര്‍ക്ക്: നീല പക്ഷിയോട് ബൈ പറയാന്‍ ഒരുങ്ങി ട്വിറ്റര്‍. ട്വിറ്ററിന്റെ കാര്യമായതിനാല്‍ ഒരു ട്വീറ്റിലൂടെ തന്നെയാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്. നീല ട്വിറ്റര്‍ പക്ഷിക്ക് പകരം ഒരു എക്‌സ് ലോഗോ നല്‍കാമെന്നായിരുന്നു ട്വിറ്റിലെ സന്ദേശം.

''എന്താണ് സൂക്ഷ്മമായ സൂചനകള്‍ നല്‍കിയതെന്ന് ഉറപ്പില്ല, പക്ഷേ എനിക്ക് X അക്ഷരം ഇഷ്ടമാണ്,'' അദേഹം ഒരു ട്വീറ്റില്‍ ഫോട്ടോയ്ക്കൊപ്പം എഴുതി.

ടെസ്ല മോഡല്‍ എക്സ് ബാക്ക്ഡ്രോപ്പിന് പിന്നില്‍ നില്‍ക്കുമ്പോള്‍ കൈകൊണ്ട് ഒരു എക്സ് നിര്‍മ്മിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് തന്റെ പുതിയ ആശയം പങ്കുവെയ്ക്കുന്നത്. മസ്‌ക് തന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ആരംഭിച്ച് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്.

ട്വിറ്റര്‍ എന്ന് മനസ് പറയുമ്പോള്‍ നീല പക്ഷി പറക്കുന്നതാണ് പെട്ടെന്ന് ഓര്‍മ്മയിലേക്ക് വരിക. എന്നാല്‍, ഇനി നീല പക്ഷിയെ സ്വതന്ത്രമാക്കി പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൈകോര്‍ക്കേണ്ടി വരുമെന്ന സൂചനയാണ് എക്‌സ് നല്‍കുന്നതെന്ന് അനുമാനിക്കാം. എക്‌സ് എന്ന് നാം പറയുന്നെങ്കിലും ഇതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു മുഖമുണ്ടോയെന്ന കാര്യം വ്യക്തമാക്കി വെളിപ്പെടുത്തേണ്ടത് ഇലോണ്‍ മസ്‌കാണ്.

സ്ഥിരീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1,000 ട്വീറ്റുകളും പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് 10,000 ട്വീറ്റുകളും വായിക്കാന്‍ കഴിയുമെന്ന തീരുമാനത്തിലൂടെ ഈ മാസമാദ്യം മസ്‌ക്ക് ചില നിയന്ത്രണം ട്വിറ്റര്‍ സംബന്ധമായി ഏര്‍പ്പെടുത്തിയിരുന്നു. ഇതൊക്കെയും ചര്‍ച്ച ചെയ്ത് ടെക് ലോകം ഇനി നോക്കി കാണുന്നത് മസ്‌ക് എക്‌സ് എന്ന് നല്‍കിയിരിക്കുന്ന ട്വിറ്ററിന്റെ ചിഹ്നവും അതിന്റെ പ്രാധാന്യവും സ്വീകാര്യതയുമാണെന്ന കാര്യത്തില്‍ സംശയമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.