തിരുവനന്തപുരം: വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരമാണ് നവംബര്‍ 26 ന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2023-2024 സീസണിലെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്സ്ചര്‍ ബി.സി.സി.ഐ പുറത്തുവിട്ടു. അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഓസ്ട്രേലിയ പര്യടനത്തിനെത്തുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും പരമ്പരയിലുണ്ട്.
ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ നടക്കും. 22 ന് മൊഹാലിയിലും 24 ന് ഇന്ദോറിലും 27 ന് രാജ്കോട്ടിലുമാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ട്വന്റി 20 പരമ്പര ലോകകപ്പിനുശേഷം നവംബര്‍ 23 ന് ആരംഭിക്കും. തിരുവനന്തപുരത്തെക്കുടാതെ വിശാഖപട്ടണം, ഗുവാഹാട്ടി, നാഗ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങിലും മത്സരമുണ്ട്.
ഇന്ത്യയില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനായി 2024 ജനുവരിയില്‍ അഫ്ഗാന്‍ ടീം എത്തും. ജനുവരി 11 മുതല്‍ 17 വരെയാണ് മത്സരങ്ങള്‍. പിന്നാലെ ഇംഗ്ലണ്ടുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും പങ്കെടുക്കും. ജനുവരി 25 മുതല്‍ മാര്‍ച്ച് 24 വരെയാണ് പരമ്പര നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.