കൊച്ചി: മദ്യപിച്ച് സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ മത്സരിച്ച് മലയാളി. മലയാളിയുടെ മദ്യപാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്കോ കണക്ക് പ്രകാരം രണ്ട് വര്‍ഷത്തിനിനിടെ മലയാളികള്‍ പ്രതിദിനം കുടിച്ചുതീര്‍ക്കുന്ന മദ്യത്തില്‍ ഒരു ലക്ഷം ലിറ്ററിന്റെ വര്‍ധനവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്.
പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിലാണ് മലയാളിയുടെ ഈ മദ്യപാന കണക്കുകള്‍ ലഭ്യമായത്. അതേസമയം 2022 സെപ്റ്റംബര്‍ വരെ വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ ചെലവിട്ടതാകട്ടെ വെറും 44 കോടി രൂപയും.
പ്രതിദിനം 50 കോടിയോളം രൂപ വില വരുന്ന ആറ് ലക്ഷം ലിറ്റര്‍ മദ്യമാണ് മലയാളികള്‍ അകത്താക്കുന്നത്. 2021 ല്‍ ബെവ്‌കോ നല്‍കിയ കണക്ക് പ്രകാരം പ്രതിദിന വില്‍പന അഞ്ച് ലക്ഷം ലിറ്ററായിരുന്നെങ്കില്‍ 2023 മെയ് വരെയുള്ള കണക്ക് പ്രകാരം മദ്യത്തിന്റെ വില്‍പ്പന പ്രതിദിനം ആറ് ലക്ഷം ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളികള്‍ കുടിച്ചത് 31,912 കോടിയുടെ വിദേശമദ്യം. അതായത് 41,68,60,913 ലിറ്റര്‍ മദ്യം. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള കണക്കാണിത്. കൂടാതെ 3051 കോടി വില വരുന്ന 16,67,23,621 ലിറ്റര്‍ ബിയറും വൈനും ഈ കാലയളവില്‍ വിറ്റുപോയി. പ്രതിദിനം കുടിച്ചുതീര്‍ക്കുന്നത് 4.36 കോടി വിലവരുന്ന 2,38,189 ലിറ്റര്‍ ബിയറും വൈനും. സംസ്ഥാന സര്‍ക്കാരിന് ഈ കാലയളവില്‍ നികുതി ഇനത്തില്‍ മാത്രം ബെവ്‌കോ നല്‍കിയത് 24,539.72കോടി രൂപ. ശരാശരി രണ്ട് ലക്ഷത്തിലധികം ലിറ്റര്‍ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നു.
ബെവ്കോയുടെ ലാഭ-നഷ്ട കണക്കുകള്‍ ഇങ്ങനെ (തുക കോടിയില്‍)
2015-16 ലാഭം 42.55, 206-17 ലാഭം 85.46, 2017-18 ലാഭം 106.75, 2018-19 നഷ്ടം 41.95, 2020-21 ഓഡിറ്റ് പൂര്‍ത്തിയായിട്ടില്ല. 2021-22 ഓഡിറ്റും നടക്കുന്നുണ്ട്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ കണക്കുകള്‍ ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. 2015-16 മുതല്‍ 2018-19 വരെ ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭത്തിലായിരുന്നു. 2019-20ല്‍ നഷ്ടത്തിലായി. 2015-16 ലെ 42.55 കോടിയുടെ ലാഭം 18-19 ആയപ്പോഴേക്ക് 113.13 ആയി ഉയര്‍ന്നു. 2019-20ല്‍ 41.95 കോടിയുടെ നഷ്ടത്തിലായിരുന്നു ബെവ്‌കോ എന്നുമാണ് മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.