സ്ത്രീകള്‍ക്കെതിരായ അക്രമം: സിബിഐ അന്വേഷണം പോരെന്ന് ഇന്ത്യ മുന്നണി; നാളെ 17 എം.പിമാര്‍ മണിപ്പൂരിലേക്ക്

സ്ത്രീകള്‍ക്കെതിരായ അക്രമം: സിബിഐ അന്വേഷണം പോരെന്ന് ഇന്ത്യ മുന്നണി; നാളെ 17 എം.പിമാര്‍ മണിപ്പൂരിലേക്ക്

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അക്രമകേസുകള്‍ സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് ഇന്ത്യ മുന്നണി. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉടന്‍ സര്‍വ കക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ മണിപ്പൂര്‍ കലാപക്കേസില്‍ പത്തുപേരെ സിബിഐ അറസ്റ്റു ചെയ്തു.

അതേസമയം മണിപ്പുരിലെ ബിഷ്ണുപൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രിയും വെടിവയ്പ്പുണ്ടായി. സ്ത്രീകളെ നഗ്‌നാരാക്കി നടത്തിയതില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേസ് സിബിഐക്ക് കൈമാറുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും സ്ത്രീകള്‍ക്കെതിരെ അക്രമത്തില്‍ സഹിഷ്ണുതയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മണിപ്പുരില്‍ വ്യാപകമായി അക്രമം നടക്കുമ്പോള്‍ ഒരു കേസ് മാത്രം സിബിഐ അന്വേഷിച്ചിട്ട് കാര്യമില്ലെന്നാണ് ഇന്ത്യാ മുന്നണിയുടെ നിലപാട്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ് സിബിഐ . സ്വതന്ത്രമായ അന്വേഷണം വേണെന്നും സിറ്റിങ് ജഡ്ജിയെ കൊണ്ട് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ജൂണ്‍ ഒന്‍പതിന് റജിസ്റ്റര്‍ ചെയ്ത കലാപക്കേസിലാണ് സിബിഐ പത്തുപേരെ അറസ്റ്റു ചെയ്തത്. സമാധാനം പുനസ്ഥാപിക്കാന്‍ ചര്‍ച്ചകളെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴു ബിഷ്ണുപൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി. ഒരു വീടിനും തീയിട്ടു.

വിഘടന വാദി സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ മിസോറമില്‍ നിന്ന് പലായനം ചെയ്ത മെയ്‌തേയി വിഭാഗക്കാരുടെ എണ്ണം 600 കടന്നു. മണിപ്പൂര്‍ കേസ് ഇന്ന് പരിഗണിക്കാനാണ് ഇരുന്നതെങ്കിലും ചീഫ് ജസ്റ്റീസ് അവധിയായതിനാല്‍ കേസുകള്‍ സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.