മണിപ്പൂര്‍ കലാപം: ചൈനയുടെ പങ്ക് സംശയിക്കാമെന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ

മണിപ്പൂര്‍ കലാപം: ചൈനയുടെ പങ്ക് സംശയിക്കാമെന്ന് മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെ

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ചൈനയുടെ ഇടപെടല്‍ സംശയിക്കുന്നതായി മുന്‍ കരസേന മേധാവി ജനറല്‍ എം.എം നരവാനെ. അക്രമത്തിന് നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ക്ക് ചൈനീസ് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികള്‍ക്ക് ചൈനയില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ട്. കാലങ്ങളായി ഇത് തുടരുകയാണ്. മണിപ്പൂരില്‍ സമാധാനം ആഗ്രഹിക്കാത്തവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടിക്കുന്ന മയക്കുമരുന്നുകളുടെ അളവ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചു വരികയാണ്. തായ്‌ലന്‍ഡ്, മ്യാന്‍മര്‍, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന പ്രദേശത്ത് കൂടിയാണ് ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തുന്നത്. ഇതിനു പുറമെ തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്ക് സഹായം നല്‍കുന്ന മറ്റു മാര്‍ഗങ്ങളുമുണ്ടെന്ന് മുന്‍ സൈനിക മേധാവി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.