'ഒരു കാലത്ത് അംഗീകരിക്കേണ്ടി വരും'; സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് പിണറായി വിജയന്‍

'ഒരു കാലത്ത് അംഗീകരിക്കേണ്ടി വരും'; സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്നും പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനുകൂല നിലപാടല്ല കേന്ദ്രത്തിന്റേത്. കേന്ദ്രം ആവര്‍ത്തിച്ച് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്. കേന്ദ്ര ഭരണാധികാരികള്‍ക്ക് കണ്ണൂരിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രത്യേക മാനസിക സുഖമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

വികസനത്തിന്റെ സ്പര്‍ശം എല്ലായിടത്തും എത്തുന്നതാണ് ശരിയായ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കാനാകണം. സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസനമാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.