അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് എം.എ യൂസഫലി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് എം.എ യൂസഫലി

പുതുപ്പള്ളി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ സന്ദര്‍ശനം നടത്തി എം. എ യൂസഫലി. പ്രതിസന്ധികളില്‍ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എം.എ യൂസഫലി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കല്ലറയില്‍ പുഷ്പചക്രവും സമര്‍പ്പിച്ചു.

ഉമ്മന്‍ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഭാര്യ മറിയാമ്മയെയും മക്കളെയും കണ്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ മൈതാനത്താണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ഇറങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.