ഹരിയാന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു: കടകളും ഭക്ഷണശാലകളും തീയിട്ടു നശിപ്പിച്ചു; തെരുവില്‍ അഴിഞ്ഞാടി അക്രമികള്‍

ഹരിയാന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു: കടകളും ഭക്ഷണശാലകളും തീയിട്ടു നശിപ്പിച്ചു; തെരുവില്‍ അഴിഞ്ഞാടി അക്രമികള്‍

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ വിഎച്ച്പി റാലി ആള്‍ക്കൂട്ടം തടഞ്ഞതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ബാദ്ഷാപുരിലെ കടകളും ഭക്ഷണശാലകളും ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളുമടക്കം ചൊവാഴ്ച അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു നശിപ്പിച്ചു.

ചില കടകള്‍ അടിച്ച് തകര്‍ത്തു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും അക്രമികള്‍ കേടുപാടുകള്‍ വരുത്തി. ഇരുന്നൂറോളം ആളുകള്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അവരുടെ കൈയില്‍ വടിയും കല്ലുകളുമുണ്ടായിരുന്നു.

സംഘര്‍ഷത്തില്‍ ഇതിനകം തന്നെ അഞ്ച്‌ പേര്‍ മരിക്കുകയും എഴുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഇന്റര്‍നെറ്റും ഫോണ്‍ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഗുരുഗ്രാമിലെ ആരാധനാലയത്തിന് അക്രമികള്‍ തീവെച്ചതായും അക്രമണത്തില്‍ നായിബ് ഇമാം എന്നയാള്‍ കൊല്ലപ്പെട്ടതായും പോലീസ് പറഞ്ഞിരുന്നു. സംഘര്‍ഷം സമീപ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.