ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണെന്നും 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍.
കേരളത്തിലെ വിജയം 'ഇന്ത്യ'സഖ്യത്തിന് വലിയ നേട്ടമാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ആധുനിക രീതിയിലുള്ള പ്രചാരണമാണ് ഇത്തവണ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ബൂത്ത് തലം മുതല്‍ പാര്‍ലമെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും. കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വം സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും പരസ്യ പ്രതികരണം പാടില്ലെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
കെപിസിസി ഭാരവാഹികളും എംപിമാരും അടക്കമുള്ള നേതാക്കളാണ് എഐസിസി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ഓരോ സംസ്ഥാനത്തെയും നേതൃത്വവുമായി എഐസിസി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26