ന്യൂഡല്‍ഹി: മോഡി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അപകീര്‍ത്തി പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
മോഡി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ എംപി .സ്ഥാനം തിരിച്ചു കിട്ടും. ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോഡിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്.
ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. മൂന്നംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. മാനനഷ്ടക്കേസില്‍ സൂറത്തിലെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞ മാര്‍ച്ചിലാണ് രാഹുലിന് രണ്ട് വര്‍ഷം തടവിന് വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.