മാനന്തവാടി: കെസിബിസി മദ്യവിരുദ്ധ സംസ്ഥാന സമിതി ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ രൂപതയ്ക്കുള്ള അവാർഡ് മാനന്തവാടി രൂപത കരസ്ഥമാക്കി. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലൂടെയും പ്രവർത്തന വൈവിധ്യത്തിലൂടെയും നിരവധി രൂപതകൾ നിലകൊള്ളുമ്പോൾ സമഗ്രമായ ഇടപെടലുകളും വ്യക്തമായ സാമൂഹിക പ്രതിബദ്ധതയും മാനന്തവാടിയെ മുൻപോട്ടു നയിച്ചു.
എറണാകുളം പാസ്റ്ററൽ ഓറിയന്റേഷന്‍ സെൻ്ററിൽ നടന്ന മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അവാർഡ് കൈമാറി. സംസ്ഥാന നേതാക്കൾ, രൂപതയിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
സമൂഹമാധ്യമ പ്രചാരണങ്ങൾ, വിദ്യാർത്ഥികൾക്കായി നടത്തിയ അവബോധനപരമായ ക്യാമ്പെയ്നുകൾ, കാവൽ പൊലീസുമായി ചേർന്ന് നടത്തിയ കരിക്കുലം, സ്കൂൾ ക്ലബ്ബുകൾ, യൂത്ത് ആൻഡ് പാസ്റ്ററൽ ഗ്രൂപ്പുകൾ എന്നിവയിലൂടെ മാനന്തവാടി രൂപത ലഹരി വിമുക്ത സമൂഹം ലക്ഷ്യമാക്കി ശക്തമായ ഇടപെടലുകൾ നടത്തിയത് അംഗീകാരം നേടുന്നതിനുള്ള മുഖ്യഘടകമായിരുന്നു.
രൂപതയുടെ ഈ നേട്ടം കഠിന പ്രയത്നത്തിൻ്റെയും ശക്തമായ പ്രവർത്തനങ്ങളുടെയും ഫലമാണ്. ഓരോ ഇടവകയിലെയും ആസൂത്രിത പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ തീർത്ത സ്വാധീനമാണ്. ലഹരിയിലും മദ്യത്തിൽ നിന്നും യുവാക്കളെ വിട്ടുനില്ക്കാൻ പ്രചോദനം നൽകിയ ഈ ശ്രമം ഇപ്പോൾ കേരള സഭയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കെസിബിസി മദ്യവിരുദ്ധ സമിതി നൽകിയ അംഗീകാരം ഭാവിയിൽ കൂടുതൽ ഇടപെടലുകൾക്ക് മാനന്തവാടി രൂപതയെ ഉത്സാഹിതയാക്കുമെന്നതിൽ സംശയമില്ല.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.