'ഞങ്ങളെ വിട്ടുപോകരുത്'; അസം റൈഫിള്‍സ് ജവാന്റെ കാലുപിടിച്ച് അപേക്ഷിച്ച് കുക്കി സ്ത്രീകള്‍

'ഞങ്ങളെ വിട്ടുപോകരുത്'; അസം റൈഫിള്‍സ് ജവാന്റെ കാലുപിടിച്ച് അപേക്ഷിച്ച് കുക്കി സ്ത്രീകള്‍

ഇംഫാല്‍: മണിപ്പൂരില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്നതിനിടെ, തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി സൈനികന്റെ കാല്‍ക്കല്‍ വീണ് സ്ത്രീകള്‍.

കുക്കി സമുദായത്തില്‍പ്പെട്ട വനിതകളാണ് അസം റൈഫിള്‍സ് സൈനിക വിഭാഗത്തിലെ ജവാന്റെ കാല്‍ക്കല്‍ വീണ് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കലാപം നേരിടുന്നതിന്റെ ഭാഗമായി കുക്കികള്‍ക്ക് സ്വാധീനമുള്ള കാങ്പോക്പി മേഖലയില്‍ സുരക്ഷയ്ക്കായി അസം റൈഫിള്‍സിനെ വിന്യസിച്ചിരുന്നു.

സൈന്യത്തെ പിന്‍വലിച്ച് സംസ്ഥാന പൊലീസിന് സുരക്ഷാ ചുമതല ഏല്‍പ്പിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇതറിഞ്ഞതോടെയാണ് കുക്കി വനിതകള്‍ അസം റൈഫിള്‍സ് ജവാന്റെ കാലു പിടിച്ച് തങ്ങളെ ഉപേക്ഷിച്ച് പോകരുതെന്ന് അപേക്ഷിച്ചത്.

സംസ്ഥാന പൊലീസിനെ വിശ്വാസമില്ലെന്നാണ് കുക്കി വനിതകള്‍ പറയുന്നത്. സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കുക്കി വനിതകള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചിരുന്നു. ഇംഫാല്‍ വെസ്റ്റുമായി അതിര്‍ത്തി പങ്കിടുന്നതാണ് കുക്കികള്‍ കൂടുതലായി താമസിക്കുന്ന കാങ്പോക്പി.

അസം റൈഫിള്‍സ് പിന്മാറിയാല്‍ മെയ്‌തേയി വിഭാഗം വീണ്ടും തങ്ങളെ ആക്രമിക്കുമെന്നാണ് കുക്കി സ്ത്രീകളുടെ ആശങ്ക. ഇതു കണക്കിലെടുത്ത് പ്രദേശത്തു നിന്നും പിന്മാറാനുള്ള നീക്കം അസം റൈഫിള്‍സ് ഉപേക്ഷിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.