ന്യൂഡല്‍ഹി
: വത്തിക്കാനും ഇന്ത്യയും തമ്മിലുളള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലാഘറുടെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു.
ജൂലൈ പതിമൂന്നിന് ആരംഭിച്ച സന്ദര്‍ശനം 19 വരെ തുടരുമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചു. വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ സെക്രട്ടറിയാണ് ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലാഘര്‍.
2021 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലാഘറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് കത്തോലിക്കരെങ്കിലും 23 ദശലക്ഷത്തിലധികം വിശ്വാസികള്‍ ഉള്‍പ്പെടുന്നതാണ് ഭാരത കത്തോലിക്ക സഭ.
ഫ്രാന്‍സിസ് പാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഭാരത സന്ദര്‍ശനം. നിരവധി വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിസംഗ നിലപാട് മൂലമാണ് ഇത് യാഥാര്‍ഥ്യമാകാതെ പോയത്.
ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷം വത്തിക്കാന്റെ ഉന്നത പദവിയുള്ള കര്‍ദിനാള്‍ ആദ്യമായി നടത്തുന്ന ഭാരത സന്ദര്‍ശനമെന്ന പ്രത്യേകതയും ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡിന്റെ സന്ദര്‍ശനത്തിനുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.