വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായുള്ള യുവജനങ്ങളുടെ ജൂബിലി ആഘോഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ വത്തിക്കാനില്‍ നടക്കും. ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ജൂബിലി ആഘോഷം 18 നും 35 നും ഇടയില്‍ പ്രായമുള്ള ലോകമെങ്ങും നിന്നുള്ള യുവജനങ്ങളുടെ സംഗമ വേദിയാകും.
ഓഗസ്റ്റ് ഒന്നിന് റോമിലെ ചിര്‍ക്കോ മാസിമോ സ്റ്റേഡിയത്തില്‍ അനുരഞ്ജന കൂദാശയുടെ ആഘോഷം നടക്കും. ഓഗസ്റ്റ് രണ്ടിന് തെക്ക് കിഴക്കന്‍ റോമിലെ തോര്‍ വെര്‍ഗാത്ത യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കും. മൂന്നിന് രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ജൂബിലി ആഘോഷങ്ങള്‍ സമാപിക്കും. ജാഗരണ പ്രാര്‍ത്ഥനയിലും വിശുദ്ധ കുര്‍ബാനയിലും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികള്‍, പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, കൂട്ടായ്മകള്‍, വിശുദ്ധ വാതില്‍ പ്രവേശനം, അനുരഞ്ജന കൂദാശ സ്വീകരണം, ജാഗരണ പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവ ഉണ്ടായിരിക്കും. യുവജന തീര്‍ത്ഥാടകര്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്ക്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.