തിരുവല്ല: ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ പെണ്‍ സുഹൃത്ത് അറസ്റ്റില്‍. പത്തനംതിട്ട പരുമലയിലെ ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹ (24)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
നഴ്‌സിന്റെ വസ്ത്രം ധരിച്ചെത്തിയ കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ എന്ന യുവതി ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തി വെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് വിവരം.
പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌നേഹ കിടന്നിരുന്ന മുറിയില്‍ നിന്ന് യുവതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
യുവതിയെ തന്ത്രപൂര്‍വം ഇല്ലാതാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്തധമനികളില്‍ വായു കടക്കുന്നതോടെ ഉണ്ടാകുന്ന 'എയര്‍ എംബോളിസം' എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയുണ്ട്. ഇതു മനസിലാക്കിയാണ് ഫാര്‍മസിസ്റ്റ് കുടിയായ അനുഷ കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.