ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പാര്‍ലമെന്റിലെ അധോസഭയായ ദേശീയ അസംബ്ലി ഓഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. പാകിസ്ഥാന്‍ മുസ് ലിം ലീഗ് (നവാസ്) അധ്യക്ഷനായ ഷഹബാസ് ശരീഫ് ഘടകക്ഷി നേതാക്കള്‍ക്ക് നല്‍കിയ വിരുന്നിനിടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്നുവെന്ന വിവരം അറിയിച്ചത്.
ദേശീയ അസംബ്ലിയുടെ കാലാവധി തീരുന്നതിന് മൂന്നു ദിവസം മുമ്പാണ് പിരിച്ചുവിടുന്നത്. അഞ്ച് വര്‍ഷത്തെ കാലാവധി ഓഗസ്റ്റ് 12നാണ് പൂര്‍ത്തിയാവുക. ഇതോടെ ദേശീയ അസംബ്ലിയിലെ 342 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുക. തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ് ലിം ലീഗ് (നവാസ്) വന്‍ വിജയം നേടുമെന്ന് ഷഹബാസ് ശരീഫ് വ്യക്തമാക്കി.
ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിജ്ഞാപനം പാക് പ്രസിഡന്റിന് കൈമാറും. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ പിരിച്ചുവിടല്‍ യാഥാര്‍ഥ്യമാകും. മറ്റെന്തെങ്കിലും കാരണത്താല്‍ പ്രസിഡന്റ് ഒപ്പ് വെച്ചില്ലെങ്കിലും പ്രധാനമന്ത്രിയുടെ വിജ്ഞാപനം പുറത്തിറങ്ങി 48 മണിക്കൂറിന് ശേഷം ദേശീയ അസംബ്ലി സ്വഭാവികമായും പിരിച്ചുവിടപ്പെടും.
ഇതിന് പിന്നാലെ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.