നിങ്ങൾ മനസിൽ ചിന്തിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാട്സ്ആപ്പിൽ കാണും; പുത്തൻ പരീക്ഷണത്തിന് വാട്സ്ആപ്പ്

നിങ്ങൾ മനസിൽ ചിന്തിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാട്സ്ആപ്പിൽ കാണും; പുത്തൻ പരീക്ഷണത്തിന് വാട്സ്ആപ്പ്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റഡ് സ്റ്റിക്കറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മെറ്റാ നിലവിൽ വാട്ട്സ്ആപ്പിൽ ഒരു പുതിയ ജനറേറ്റീവ് എഐ പിന്തുണയുള്ള ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഉപഭോക്താക്കൾ ടൈപ്പ് ചെയ്യുന്ന മെസേജുകൾക്ക് അനുസരിച്ചുള്ള സ്റ്റിക്കറുകളാണ് പുതിയ ഫീച്ചർ വാ​ഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് അനുഭവം മികച്ചതാക്കാൻ പുതിയ ഫീച്ചർ ഏറെ സഹായകമാകും എന്നാണ് കമ്പനി പ്രതീക്ഷ.

പുതിയ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ നിലവിൽ ലഭ്യമാണ്. വാട്ട്സ്ആപ്പിന്റെ ഈ പതിപ്പുള്ള ഉപയോക്താക്കൾക്ക് അവരുടെ ആശയം പെട്ടെന്ന് ഒരു ആനിമേറ്റഡ് സ്റ്റിക്കറാക്കി മാറ്റാനാകും. എന്നിരുന്നാലും, വാട്ട്സ്ആപ്പിലെ എഐ സ്റ്റിക്കർ ജനറേറ്റർ സവിശേഷത നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ, വരും ദിവസങ്ങളിൽ കമ്പനി ഈ സേവനം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷ.

അതേ സമയം അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം മാത്രം ഏഴിൽ അധികം ഫീച്ചറുകൾ പുതിയതായി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച്ഡി ഫോട്ടോ അയക്കൽ, സ്‌ക്രീൻ പങ്കിടൽ, ഇൻ‌സ്റ്റന്റ് വീഡിയോ സന്ദേശം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഇതിന്റെ പട്ടികയിലേക്കാണ് ഇപ്പോൾ എഐ സ്റ്റിക്കറുകളും ഇടം പിടിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.