കാലിഫോർണിയ കൊടുങ്കാറ്റ് ഭീതിയിൽ; അതീവ ജാ​ഗ്രത നിർദേശം

കാലിഫോർണിയ കൊടുങ്കാറ്റ് ഭീതിയിൽ; അതീവ ജാ​ഗ്രത നിർദേശം

കാലിഫോർണിയ: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയ കാട്ടുതീക്ക് പിന്നാലെ കൊടുങ്കാ‌റ്റിന്റെയും ഭീതിയിൽ. ദക്ഷിണ കാലിഫോർണിയയുടെ ചില ഭാഗങ്ങൾ ചരിത്രത്തിലാദ്യമായി ഉഷ്ണ മേഖലാ കൊടുങ്കാറ്റ് മുന്നറിയിപ്പിന് കീഴിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദം അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് കണക്കാക്കുന്നത്.

125 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ കാലിഫോർണിയ പെനിൻസുലയ ദ്വീപിന്റെ തെക്കേ അറ്റത്ത് നിന്ന് 235 മൈൽ പടിഞ്ഞാറായിട്ടാണ് കൊടുങ്കാറ്റുള്ളത്. കൊടുങ്കാറ്റിന് പിന്നാലെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തെക്കൻ കാലിഫോർണിയയുടെയും തെക്കൻ നെവാഡയുടെയും ഭാഗങ്ങളിൽ മൂന്ന് മുതൽ ആറ് ഇഞ്ച് വരെ മഴയും ഒറ്റപ്പെട്ട പത്ത് ഇഞ്ച് മഴയുമാണ് പ്രതീക്ഷിക്കുന്നത്.

കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനു പിന്നാലെ പല പരിപാടികളും മാറ്റിവെക്കുകയും പുനക്രമീകകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഹിലാരി കൊടുങ്കാറ്റിനെ നേരിടാൻ സംസ്ഥാനം തയാറെടുപ്പുകൾ നടത്തിയെന്ന് നെവാഡ ഗവർണർ ജോ ലോംബാർഡോ അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ സുരക്ഷയ്ക്കായി ​ഗാർഡുകളെ നിയമിച്ചു.

വെള്ളപ്പൊക്കത്തെ സാരമായി ബാധിച്ചേക്കാവുന്ന പ്രദേശങ്ങൾക്ക് പിന്തുണ നൽകുന്നതിന് ഈ ഗാർഡ്‌സ്മാൻമാരെ സ്ഥാപിക്കും. ഭവന രഹിതരായവർ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക എന്നതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്ന്. പാർക്കുകളിലും വഴിയോരങ്ങളിലും താമസിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കും. കൊടുങ്കാറ്റിനെക്കുറിച്ച് ഹെലികോപ്റ്റർ വഴി അറിയിപ്പുകൾ കൊടുക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.