എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് പേര്‍ നിരീക്ഷണത്തില്‍

എറണാകുളത്തും ഷിഗെല്ല  സ്ഥിരീകരിച്ചു;  രണ്ട് പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കോഴിക്കോടിന് പിന്നാലെ എറണാകുളം ജില്ലയിലും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിനയായ അമ്പത്താറുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 23-നാണ് പനിയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രണ്ട് പേര്‍ മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളതെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.

പ്രദേശത്തെ കുടിവെള്ള സ്‌ത്രോസ്സുകളിലും പരിശോധന തുടരുകയാണ്. കോഴിക്കോട് ചെയ്ത പോലെ പ്രദേശത്തെ എല്ലാവര്‍ക്കും ബാക്ടീരയിയെ ചെറുക്കുന്ന ഗുളികകള്‍ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസുകാരന്‍ മരണപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.