കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് കടന്നു, 3 മണിക്കൂറിനുളളില്‍ വാഹന ഡ്രൈവറെ കണ്ടെത്തി ദുബായ് പോലീസ്

കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് കടന്നു, 3 മണിക്കൂറിനുളളില്‍ വാഹന ഡ്രൈവറെ കണ്ടെത്തി ദുബായ് പോലീസ്

ദുബായ്: കാല്‍നടയാത്രാക്കാരനെ ഇടിച്ചതിന് ശേഷം കടന്നുകളഞ്ഞ വാഹനഡ്രൈവറെ 3 മണിക്കൂറിനുളളില്‍ കണ്ടെത്തി ദുബായ് പോലീസ്. 27 വയസുളള ഏഷ്യന്‍ സ്വദേശിയ്ക്കാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റത്. ഇടിച്ചിട്ട വാഹനത്തിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇയാള്‍ രാജ്യം വിടാനും ശ്രമിച്ചു. എന്നാല്‍ മൂന്ന് മണിക്കൂറിനുളളില്‍ ദുബായ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാല്‍നടയാത്രാക്കാരെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതായുളള ഫോണ്‍ കോള്‍ ലഭിച്ചതെന്ന് ബർദുബായ് പോലീസ് സ്റ്റേഷനിലെ കേണല്‍ അമ്ദേല്‍ മൊനെം ആദേല്‍ റഹ്മാന്‍ മുഹമ്മദ് പറഞ്ഞു. അല്‍ ഖൂസ് ഇന്‍‍ഡസ്ട്രിയല്‍ മേഖലയിലാണ് അപകടമുണ്ടായത്. പോലീസ് പട്രോള്‍ സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തുകയും സുരക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വാഹനമിടിച്ച ശേഷം ഡ്രൈവർ സ്ഥലം വിടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും ഡ്രൈവറെ പിടികൂടാനുളള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരുമണിക്കൂറിനുളളില്‍ തന്നെ വാഹനത്തേയും ഡ്രൈവറേയും തിരിച്ചറിയുകയും ഡ്രൈവറുളള സ്ഥലം മനസിലാക്കുകയും ചെയ്തു. രാജ്യത്തിന് പുറത്തുകടക്കാനുളള ശ്രമങ്ങള്‍ക്കിടെയാണ് ഇയാളെ പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡ് മുറിച്ചുകടക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പിച്ചു. വാഹനമോടിക്കുന്നവർക്കും ജാഗ്രതവേണം. നിർദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമെ റോഡ് മുറിച്ചുകടക്കാന്‍ പാടുളളൂവെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.