എച്ച്.ഐ.വി.ബാധിതര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

എച്ച്.ഐ.വി.ബാധിതര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മരുന്നിനും ചികിത്സക്കും വേണ്ടി എച്ച് ഐ വി.ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം നല്‍കി വരുന്ന ആയിരം രൂപ വീതമുള്ള ധനസഹായം അഞ്ച് മാസമായി മടങ്ങിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥ് ഉത്തരവിട്ടു.

സംസ്ഥാനത്ത് പതിനായിരത്തോളം എച്ച്.ഐ.വി.ബാധിതരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫണ്ടില്ലെന്ന് പറഞ്ഞാണ് ധനസഹായം നിഷേധിക്കുന്നതെന്ന് പറയുന്നു. ഇക്കൊല്ലം ഏപ്രില്‍ മുതലുള്ള തുകയാണ് അനുവദിക്കാനുള്ളത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.