ഡാളസ് സെന്റ് തോമസ് ഇടവകയിൽ മിഷൻ സൺഡേ ആചരണവും തിയോളജിയിൽ ഡിപ്ലോമ കരസ്ഥാക്കിയവരെ ആദരിക്കലും നടന്നു

ഡാളസ് സെന്റ് തോമസ് ഇടവകയിൽ മിഷൻ സൺഡേ ആചരണവും തിയോളജിയിൽ ഡിപ്ലോമ കരസ്ഥാക്കിയവരെ ആദരിക്കലും നടന്നു

ഡാളസ്: ഡാളസ് സെന്റ് തോമസ് സിറോ മലബാർ ഇടവകയിൽ മിഷൻ സൺഡേ ആചരിച്ചു. അതോടൊപ്പം തിയോളജിയിൽ ഡിപ്ലോമ കരസ്ഥാക്കിയ അത്മായരെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.



ഒക്ടോബർ 19 ഞായറാഴ്ചയാണ് ആ​ഗോള സഭ മിഷൻ ഞായറായി ആഘോഷിച്ചത്. അന്നേ​ ദിവസം 8.30 നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം ജൂബിലി ഹാൾ അങ്കണത്തിൽ മിഷൻ‌ സൺഡേയോടനുബന്ധിച്ചുള്ള ലേലം വിളി നടന്നു. ഇടവകാം​ഗങ്ങൾ കൊണ്ടുന്ന കായ്ഫലങ്ങളും വൃക്ഷത്തൈകളും മറ്റ് സാമ​ഗ്രികളും ലേലം വിളിക്കപ്പെട്ടു.



മിഷൻ ലീ​ഗ് കുട്ടികളുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിൽപനയും നടന്നു. ഒരു ഭാ​ഗത്ത് കുട്ടികളുടെ വിവിധതരം ​ഗെയിമുകളും മറുഭാ​ഗത്ത് മുഖത്ത് ചായം പൂശി തങ്ങളുടെ കഴിവു തെളിയിച്ച കുട്ടികളും ഇക്കൂട്ടത്തിൽ പെടുന്നു.


വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽവെച്ച് വികാരി ഫാ. സിബി സെബാസ്റ്റ്യൻ എം.എസ്.ടി ദൈവശാസ്ട്രത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 അത്മായരെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇവരിൽ 11 പേർ മതാധ്യാപകരാണ്.


ചിക്കാ​ഗോ രൂപതയുടെ മതബോധന വിഭാ​ഗത്തിന്റെ കീഴിലാണ് തിയോളജി പരിശീലനം. പാഠ്യപദ്ധതികൾ പൊന്തിഫിക്കൽ സ്ഥാപനമായ പൗരസ്ത്യ വിദ്യാപീഠത്തിന്റേതാണ്. ഓൺലൈനായി നടത്തുന്ന ക്ലാസുകൾ ആർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 24 വിഷയങ്ങളാണ് രണ്ട് വർഷത്തെ കോഴ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് വർഷം നാല് സെമസ്റ്ററുകളായി ക്രമീകരിച്ചിരിക്കുന്നു. ഘട്ടം ഘട്ടമായാണ് പരീക്ഷകൾ നടത്തപ്പെടുത്.



സെന്റ് തോമസ് സിറോ മലബാർ ഇടവകയിലെ ആദ്യ ബാച്ചാണ് ഇപ്പോൾ കോഴ്സ് പൂർത്തിയാക്കിയിരിക്കുന്നത്. എലിസബത്ത് ഡീന ആന്റണിയാണ് പ്രസ്തുത ദൈവശാസ്ത്ര പഠന ഗ്രൂപ്പിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചത്. ചിക്കാ​ഗോ രൂപതയിലെ വിവിധ ഇടവകകളിലെ അത്മായർ ദൈവശാസ്ത്ര പഠനത്തിൽ പങ്കുചേരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.