ന്യൂഡല്‍ഹി: 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച നടിമാരായി ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 'ഹോം'ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. 28 ഭാഷകളില്‍ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്.
ഫീച്ചര്‍ ഫിലിമില്‍ 31 വിഭാഗങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 വിഭാഗങ്ങളുമാണ് ണ്ടായിരുന്നത്. മികച്ച പരിസ്ഥിതി ചിത്രം ആര്‍.എസ് പ്രദീപ് കുമാര്‍ സംവിധാനം ചെയ്ത മൂന്നാം വളവിനാണ്. ശ്രീ ഗോകുലം മൂവീസാണ് നിര്‍മാണം. മികച്ച അനിമേഷന്‍ ചിത്രവും മലയാളത്തില്‍ നിന്ന് തന്നെയാണ്. 'കണ്ടിട്ടുണ്ട്' എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം.
പുഷ്പ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് അല്ലു അര്‍ജുന്‍ മികച്ച നടനായത്. ഗംഗുഭായ് കത്തിയാവഡിയിലൂടെ ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലൂടെ കൃതി സനോണും മികച്ച നടിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം' ആണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം. മേപ്പടിയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണുമോഹനെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു.
മികച്ച മലയാളം സിനിമ: ഹോം
മികച്ച തമിഴ് ചിത്രം- കടൈസി വ്യവസായി
മികച്ച തെലുങ്ക് ചിത്രം ഉപേന: ഉപേന മികച്ച തെലുങ്ക് ചിത്രം.
മികച്ച ഹിന്ദി സിനിമ: സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍)
മികച്ച കന്നഡ ചിത്രം – 777 ചാർലി
ജനപ്രിയ ചിത്രം – ആർആർആർ
ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ:
പ്രത്യേക ജ്യൂറി പുരസ്കാരം:
കടൈസി വ്യവസായി: ശ്രി നല്ലന്ദി
ഹോം: ഇന്ദ്രൻസ്
നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ :
മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)
മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ
മികച്ച സംഗീതം: ഇഷാൻ ദേവച്ച
മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ
മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)
മികച്ച സംവിധാനം: ബാകുൽ മാത്യാനി
മികച്ച ചിത്രം: ചാന്ദ് സാൻസേ
മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്
മറ്റ് പുരസ്‌കാരങ്ങൾ :
മികച്ച സംഗീത സംവിധായകൻ- ദേവി ശ്രീ പ്രസാദ് – പുഷ്പ
മികച്ച പശ്ചാത്തല സംഗീതം – എം എം കീരവാണി
മികച്ച ഓഡിയോഗ്രഫി – ചവിട്ട്
മികച്ച തിരക്കഥ – നായാട്ട് – ഷാഹി കബിർ
മികച്ച ഗായിക – ശ്രേയ ഘോഷാൽ
മികച്ച സഹനടി – പല്ലവി ജോഷി
മികച്ച നവാഗത സംവിധായകൻ – വിഷ്ണു മോഹൻ ( ചിത്രം മേപ്പടിയാൻ )
മികച്ച സംവിധായകൻ – നിഖിൽ മഹാജൻ – ഗോദാവരി
മികച്ച നോൺ ഫീച്ചർ ചിത്രം – ഗർവാലി, ഏക് ഥാ ഗാവോ
മികച്ച സഹനടൻ- പങ്കജ് തൃപാഠി
മികച്ച സഹനടി- പല്ലവി ജോഷി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – കശ്മീർ ഫയൽസ്
സ്‌പെഷ്യൽ ജ്യൂറി പുരസ്‌കാരം- ഷേർഷാ
മികച്ച എഡിറ്റർ- സഞ്ജയ് ലീല ഭൻസാലി
മികച്ച സംഘട്ടന സംവിധാനം, ഛായാഗ്രഹണം, സ്‌പെഷ്യൽ എഫക്ട്‌സ്- ആർആർആർ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.