ബൈഡന്റെ പ്രിയപ്പെട്ട രാജ്യം ഇന്ത്യ; സമുദ്രം മുതല്‍ ബഹിരാകാശം വരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു: യുഎസ് അംബാസഡര്‍

ബൈഡന്റെ പ്രിയപ്പെട്ട രാജ്യം ഇന്ത്യ; സമുദ്രം മുതല്‍ ബഹിരാകാശം വരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു: യുഎസ് അംബാസഡര്‍

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യവും തന്റെ പ്രിയപ്പെട്ട രാജ്യവും ഇന്ത്യയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചരിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും പറയാത്ത കാര്യമാണ് ജോ ബൈഡന്‍ തന്നോട് പറഞ്ഞതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി വ്യക്തമാക്കുന്നു.

ലോകത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുറ്റ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് യുഎസ് പ്രസിഡന്റിന്റെ ആഗ്രഹമെന്നും എറിക് ഗാര്‍സെറ്റി വ്യക്തമാക്കി.

പ്രസിഡന്റ് ബൈഡന്‍ തന്നോട് പറഞ്ഞു, ഇന്ത്യ തനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്ന്. ഇന്ത്യ-അമേരിക്ക ചരിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്ന് താന്‍ കരുതുന്നു. യുഎസിലെ നികുതി ദായകരില്‍ ആറ് ശതമാനം ഇന്ത്യന്‍ അമേരിക്കക്കാരാണ്. സാങ്കേതിക വിദ്യ മുതല്‍ വ്യാപാരം വരെ, പരിസ്ഥിതി മുതല്‍ സ്ത്രീ ശാക്തീകരണം വരെ, ചെറുകിട ബിസിനസുകള്‍ മുതല്‍ ബഹിരാകാശം വരെ എല്ലായിടത്തും ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ആകാശമാണ് പരിധി എന്ന് തങ്ങള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ബഹിരാകാശത്തും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കടലിനടിയില്‍ നിന്ന് ആകാശം വരെയും ഒരേ മനസോടെ പ്രവര്‍ത്തിക്കുകയാണ്. യുഎസും ഇന്ത്യയും ഈ ലോകത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ശക്തികളാണെന്നും എറിക് ഗാര്‍സെറ്റി പറഞ്ഞു.

നേരത്തെ ഇന്ത്യയിലെ യുഎസ് അംബാസഡറായി 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിലും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ താന്‍ ആവേശ ഭരിതനാണെന്ന് ഗാര്‍സെറ്റി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.