നിരോധനം ഏർപ്പെടുത്തി വാട്‌സ്‌ആപ്പ്

നിരോധനം ഏർപ്പെടുത്തി വാട്‌സ്‌ആപ്പ്

ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും വാട്‌സ്‌ആപ്പ് ലഭിക്കില്ല എന്ന് റിപ്പോർട്ടുകൾ. ആപ്ലിക്കേഷൻ അപ്ഗ്രേഡ് ചെയുമ്പോൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നത്.

ആന്‍ഡ്രോയിഡിന്റെ 4.0.3 വേർഷന് മുകളിലുളളതും, ഐഒഎസിന്റെ ഒൻപത് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് ഇനി വാട്‌സ്‌ആപ്പ് പ്രവർത്തിക്കുകയുള്ളു എന്ന് അറിയിച്ചു.

ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കു. എച്ച്‌ടിസി ഡിസൈര്‍, മോട്ടറോള ഡ്രോയിഡ് റാസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, സാംസങ് ഗാലക്‌സി എസ് 2 എന്നീ ഫോണുകളിൽ വാട്‌സ്‌ആപ്പ് ഇനി പ്രവർത്തിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.