ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്സ്; പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്സ്; പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സില്‍ കൂടുതല്‍ പരിഷ്‌കരണം പ്രഖ്യാപിച്ച് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയുമെന്ന് മസ്‌ക് വ്യക്തമാക്കി.

ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക് ആന്റ് പിസി പ്ലാറ്റ്ഫോമുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് പരിഷ്‌കാരം വരുന്നത്. പുതിയ പരിഷ്‌കാരത്തോടെ ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ ഫോണ്‍ ചെയ്യാന്‍ കഴിയും. യൂസര്‍ നെയിമിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് എക്സില്‍ ഒരുക്കുന്നത്.

എക്‌സിലെ ഡിസൈനറായ ആന്‍ഡ്രിയ കോണ്‍വേ ഡിഎം മെനുവിന്റെ മുകളില്‍ വലത് കോണില്‍ പ്രത്യക്ഷമായ പുതിയ വീഡിയോ കോളിങ് ഓപ്ഷന്റെ ചിത്രങ്ങളും പങ്കിട്ടു. ഏകദേശം ഇന്‍സ്റ്റാഗ്രാമിനു സമാനമായ സംവിധാനമാണ് ഇത്. ട്വിറ്ററിലും വീഡിയോ കോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതായിരിക്കും.

സുരക്ഷയുടെ ഭാഗമായി പ്രീമിയം വരിക്കാര്‍ക്ക് മാത്രമായി ഫീച്ചറുകള്‍ പരിമിതപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ തത്സമയമുള്ള ആശയ വിനിമയത്തിന് സ്പേസസ് എന്ന പേരില്‍ എക്സില്‍ സംവിധാനമുണ്ട്. എന്നാല്‍ ഓരോരുത്തരുമായി ആശയ വിനിമയം നടത്താന്‍ ഇതിന് പരിമിതികളുണ്ട്. കൂട്ടമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്പേസസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.