ഹിമാചലില്‍ വീണ്ടും മഴ; ദേശീയപാത ഉള്‍പ്പെടെ 112 റോഡുകള്‍ അടച്ചു

ഹിമാചലില്‍ വീണ്ടും മഴ; ദേശീയപാത ഉള്‍പ്പെടെ 112 റോഡുകള്‍ അടച്ചു

ഷിംല: മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ ദേശീയ പാത 305 ഉള്‍പ്പെടെ 112 റോഡുകള്‍ അടച്ചതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഇതുകൂടാതെ 12 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു തീപിടിത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം മലയോര സംസ്ഥാനത്തിനുള്ളില്‍ മഴയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പ്രതിദിനം ശരാശരി ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.

ഹിമാചല്‍ പ്രദേശില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പെയ്യുന്ന കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം മുതലായ മഴയുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ വലിയ ജീവനാശവും സ്വത്തുക്കളും സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട്.

നാശനഷ്ടങ്ങള്‍ക്ക് പുറമേ ഏകദേശം 12,000 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കൂടാതെ, 136 പേര്‍ക്ക് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്ടപ്പെട്ടു. മഴയെ തുടര്‍ന്നുള്ള റോഡപകടങ്ങളാല്‍ 231 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.