ബഹിരാകാശത്ത് പുസ്തക പ്രകാശനം നടത്തി സുല്‍ത്താന്‍ അല്‍ നെയാദി

ബഹിരാകാശത്ത് പുസ്തക പ്രകാശനം നടത്തി സുല്‍ത്താന്‍ അല്‍ നെയാദി

ദുബായ്: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തില്‍ വെച്ച് പുസ്തക പ്രകാശനം നടത്തി ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായാണ് രാജ്യാന്തര ബഹിരാകാശ നിലയം പുസ്തക പ്രകാശനത്തിന് വേദിയാകുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ രചിച്ച ദ ജേര്‍ണി ഫ്രം ഡസേര്‍ട്സ് ടു ദ സ്റ്റാര്‍സ് എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകമാണിത്.

പുസ്തകത്തില്‍ അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്ന അഞ്ച് കഥകളാണുള്ളത്.
പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ വീഡിയോ നെയാദി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചു.

ഷെയ്ഖ് മുഹമ്മദിന്റെ യാത്രയും യുഎഇ വികസനവും നേട്ടങ്ങളുമാണ് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാലത്ത് ആരംഭിച്ച യുഎഇയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമായതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് നെയാദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.