കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് വന്‍ ഭുരിപക്ഷത്തില്‍ പ്രതീക്ഷ വയ്ക്കുമ്പോള്‍ ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിച്ചു കയറാനാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. കൂട്ടിക്കിഴിക്കലുകളുടെ രണ്ട് ദിവസമാണ് ഇന്നും നാളെയും. മറ്റന്നാള്‍ ഫലമറിയാം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുക്കള്‍ക്കകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കളം നിറഞ്ഞ യു.ഡി.എഫ് ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. സഹതാപ തരംഗം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ച യുഡിഎഫ് വിലക്കയറ്റവും വിവാദങ്ങളും കത്തിച്ചു നിര്‍ത്തി.
അഴിമതിയാരോപണങ്ങള്‍ അക്കമിട്ട് നിരത്തി എതിരാളികളെ വെല്ലുവിളിച്ചപ്പോള്‍ കണ്ണ് വച്ചത് സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളില്‍. സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ എറെ ശ്രദ്ധേയമായ നീക്കങ്ങളാണ് യുഡിഎഫ് നടത്തിയത്. ക്രിസ്ത്യന്‍, നായര്‍ വോട്ടുകളില്‍ നല്ലൊരു ഭാഗം പെട്ടിയിലാക്കാനായെന്നും യുഡിഎഫ് നേതൃത്വം കണക്കു കൂട്ടുന്നു.
പുതുപ്പള്ളിയുടെ പ്രാദേശിക വികസനമുയര്‍ത്തിയുള്ള പ്രചാരണ തന്ത്രമാണ് എല്‍ഡിഎഫ് തുടക്കം മുതല്‍ തുടര്‍ന്നത്. പ്രദേശിക വികസനമെന്നത് അവസാനം വരെ നിലനിര്‍ത്തിയ എല്‍.ഡി.എഫ് ഉമ്മന്‍ ചാണ്ടി വികാരത്തെ മറികടക്കാന്‍ ചികിത്സാ വിവാദത്തെ ഇടക്കിടക്ക് ചര്‍ച്ചയാക്കി.
യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന പരമ്പരാഗത സമുദായ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ചെയ്ത പ്രവര്‍ത്തികള്‍ ഫലം കണ്ടെന്നും അതുവഴി കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം കയ്യിലാകുമെന്നുമുള്ള കണക്കൂകൂട്ടലിലാണ് എല്‍.ഡി.എഫ്.
ആകെയുള്ള 182 ബൂത്തുകളെ ഇരുപത് മേഖലകളായി തിരിച്ച് കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു എല്‍.ഡി.എഫ് നടത്തിയത്. 2021 നേക്കാള്‍ മികച്ച പ്രകടനം മണ്ഡലത്തില്‍ കാഴ്ച വയ്ക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയും പങ്കുവയ്ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.