വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്റെ തേരോട്ടം; 25000 വും പിന്നിട്ട് ലീഡ് കുതിക്കുന്നു

വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്റെ തേരോട്ടം; 25000 വും പിന്നിട്ട് ലീഡ് കുതിക്കുന്നു

കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ നാല് പഞ്ചായത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പടയോട്ടം തുടരുകയാണ്. 25,000 വും കടന്ന് ലീഡ് കുതിക്കുകയാണ്.

അയര്‍കുന്നം, അകലകുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. ഉമ്മന്‍ ചാണ്ടി തരംഗം ആഞ്ഞടിച്ചതായുള്ള സൂചനയാണ് ലഭിക്കുന്നത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാടേ പൊളിയുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാന്‍ കഴിയുന്നത്.

നാല് പഞ്ചായത്തുകളിലും വമ്പന്‍ വിജയമാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം ഭൂരിപക്ഷമാണ് ഈ പഞ്ചായത്തുകളില്‍ ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണിതെന്ന പ്രത്യേകതയുമുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തറവാടായ കരോട്ട് വള്ളക്കാലിലെ വീട്ടില്‍ ഇരുന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഫലം അറിയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്.

എക്‌സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വന്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.