കോട്ടയം: റോം സന്ദര്‍ശിക്കുന്ന ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാത്തോലിക്കാ ബാവ വത്തിക്കാന്‍ അപ്പോസ്‌തോലിക് പാലസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
ബാവയും സഭാ പ്രതിനിധി സംഘത്തിനുമൊപ്പം മാര്‍പ്പാപ്പ ഉച്ചഭക്ഷണം കഴിച്ചു. ആറന്‍മുള കണ്ണാടി മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി നല്‍കി. കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന കാസ മാര്‍പ്പാപ്പ ബാവയ്ക്ക് സമ്മാനിച്ചു.
ഞായറാഴ്ച രാവിലെ ഒന്‍പതിന് റോമിലെ സെ്ന്റ് പോള്‍സ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ച കാത്തോലിക്കാ ബാവ, റോമിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുമായി ആശയ വിനിമയം നടത്തി.
തുടര്‍ന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സന്ദര്‍ശിച്ചു.അര്‍മീനിയന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ എക്യൂമെനിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. ചൊവ്വാഴ്ച ബാവയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധി സംഘവും നാട്ടിലേക്ക് മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.