കളിക്കളത്തില്‍ ഒരു കൈ നോക്കാന്‍ വൈദികര്‍; പുരോഹിതര്‍ക്കായുള്ള അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28 ന്

കളിക്കളത്തില്‍ ഒരു കൈ നോക്കാന്‍ വൈദികര്‍; പുരോഹിതര്‍ക്കായുള്ള അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28 ന്

കൊച്ചി: കായിക രംഗത്ത് ഒരു കൈ നോക്കാന്‍ കേരളത്തിലെ വൈദികര്‍ കളത്തിലിറങ്ങുന്നു. കളമശേരി രാജഗിരി സ്‌പോര്‍ട്‌സ് സെന്ററില്‍ വൈദികരുടെ അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. സെപ്റ്റംബര്‍ 28 നാണ് മത്സരം.

സംഘാടകരും പങ്കെടുക്കുന്നവരും പുരോഹിതന്മാര്‍ തന്നെ എന്നതാണ് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത. കേരള കത്തോലിക്കാ സഭയിലെ മൂന്ന് റീത്തുകളിലും പെട്ട വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ഇതില്‍ പങ്കെടുക്കാം. സെപ്റ്റംബര്‍ 24 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയതി. ഇരുപത്തയ്യായിരം രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ 2020 മാര്‍ച്ച് 14 ന് ഷട്ടില്‍ കോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ച ഫാ. സാജു കണിച്ചുകുന്നത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ കോട്ടപ്പുറം രൂപതയിലെ വൈദികരാണ് ഇത്തരത്തില്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ഈ സംരംഭം കേരള കത്തോലിക്കാ സഭയിലെ വിവിധ രൂപതകളിലും സന്യാസ സമൂഹങ്ങളിലും അംഗങ്ങളായ വൈദികര്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് താല്‍പര്യം പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ വളര്‍ത്താനും ഇടയാക്കും എന്നാണ് സംഘാടക സമിതിയംഗങ്ങളുടെ പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.